മുഴപ്പിലങ്ങാട് ധർമ്മക്കുളം പുനർനിർമ്മാണം തടഞ്ഞു.

മുഴപ്പിലങ്ങാട്:വളരെ കാലപ്പഴക്കം കാരണം ജീർണതയിലായ മുഴപ്പിലങ്ങാട് കുളംബസാറിലെ ദർമ്മക്കുളം പുനർനിർമ്മാണം നടത്തുന്നതിനിടെ എടക്കാട്  പോലീസ് തടഞ്ഞു  കുളത്തിന് സമീപം താമസിക്കുന്ന കെ.കെ.ഹൗസിലെ സുകുമാരൻ എടക്കാട് പോലീസിൽ  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടക്കാട് എസ് ഐ മഹേഷ്കണ്ടമ്പേത്തിൻറെ നേതൃത്വത്തിൽ വന്ന പോലീസ് സംഘം പ്രവൃത്തി തടയുകയായിരുന്നു   കുളങ്ങളുടേയും തോടുകളുടേയും സംരക്ഷണത്തിന് സർക്കാർ ഊർജിത പരീഗണന നൽകുന്നതിൻറെ പശ്ചാത്തലത്തിൽ   ധർമ്മടം  മണ്ഡലം എം എൽ എ  ഡി എസ്  ആസ്ഥിവികസനഫണ്ടായി  19 ലക്ഷം രൂപ ധർമ്മക്കുളം പുനർനിർമ്മാണത്തിന് അനുവതിച്ചതിൻറെ പശ്ചാത്തലത്തിലാണ്  കുളം പുനർനിർമ്മാണ പ്രവർത്തനം തുടങ്ങിയത്   കുളത്തിൻറെ പഴകിയ  കല്ലുകൾ അടർത്തുന്ന ജോലിയാണ് വ്യാഴാഴ്ച രാവിലെ പത്തോളം തൊഴിലാളികളുടെ നേതൃത്വത്തിൽ തുടങ്ങിയത്  പോലീസ് തടഞ്ഞതിനെ തുടർന്ന് പിന്നീട് പണിനിർത്തി വെക്കുകയായിരുന്നു  എന്നാൽ പരാതി ചർച്ചയിലൂടെ പരിഹരിച്ച് അടുത്ത ദിവസം തന്നെ പുനർനിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്  എം പി ഹാബിസ് പറഞ്ഞു   നടാൽ ഊർപഴശ്ശി ദേവസ്വം ബോർഡിൻറെ ഉടമസ്ഥതയിൽ  നൂറുവർഷങ്ങൾക് മുമ്പ് ധാനമായി പണികഴിപ്പിച്ചതാണ് കുളംബസാറിലെ ധർമ്മക്കുളം   .

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.