മാട്ടൂൽ സൗത്ത്‌ വില്ലേജ് ഓഫീസ്‌ ചാലിൽ കടൽക്ഷോഭം. കരയിലേക്ക് വെള്ളം കയറി; പരിസരവാസികൾ ദുരിതത്തിൽ

പ​ഴ​യ​ങ്ങാ​ടി: സു​നാ​മി ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യി. മാ​ടാ​യി, മാ​ട്ടൂ​ൽ തീ​ര​ദേ​ശ ങ്ങ​ളി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ട​ലേ​റ്റം.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ രീ​തി​യി​ൽ വെ​ള്ളം അ​ടി​ച്ചു ക​യ​റി​യ​ത്. മാ​ട്ടൂ​ലി​ലെ ക​ക്കാ​ട​ൻ ചാ​ൽ, അ​രി​യി​ൽചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും, മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ നീ​രൊ​ഴു​ക്കും​ചാ​ൽ, ചൂ​ട്ടാ​ട്, പു​തി​യ​ങ്ങാ​ടി, പു​തി​യ​വ​ള​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും നാ​ലു ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി. കൂ​ടാ​തെ തീ​ര​ദേ​ശ റോ​ഡു​ക​ൾ മ​ണ്ണും, മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ട് നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. പ​രി​സ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലും ഉ​പ്പ് വെ​ള്ളം ക​യ​റി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ആ​ബി​ദ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.