തളിപ്പറമ്പിൽ ഇ​ടി​മി​ന്ന​ലേ​റ്റ് തേ​ക്കുമ​രം ന​ശി​ച്ചു

ത​ളി​പ്പ​റ​മ്പ്: ഇ​ടി​മി​ന്ന​ലി​ല്‍ ര​ണ്ട് നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള തേ​ക്കുമ​രം നെ​ടു​കെ പി​ള​ര്‍​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ക​ട​മ്പേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ആ​ല്‍​ത്ത​റ​യ്ക്ക​ടു​ത്തു​ള്ള തി​രു​മു​ടി ചാ​രു​ന്ന തേ​ക്ക് മ​ര​മാ​ണ് മി​ന്ന​ലേ​റ്റ് ന​ശി​ച്ച​ത്. ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഈ ​കൂ​റ്റ​ന്‍ തേ​ക്ക്മ​രം വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ച്ചി​ത​റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ശി​ഖ​ര​ങ്ങ​ളും ഇ​ല​ക​ളും പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ക​യാ​ണ്. മ​രം താ​ഴെ​ഭാ​ഗം വ​രെ നെ​ടു​കെ പി​ള​ര്‍​ന്നി​രി​ക്ക​യാ​ണ്. വീ​ണു​കി​ട​ന്ന ശി​ഖ​ര​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ മു​റി​ച്ചു​നീ​ക്കി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.