കീ​ഴാ​റ്റൂ​ർ സ​മ​ര​ത്തെ ബി​ജെ​പി ഹൈ​ജാ​ക്ക് ചെ​യ്തു: പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​ർ സ​മ​ര​ത്തെ ബി​ജെ​പി ഹൈ​ജാ​ക്ക് ചെ​യ്തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാജ​ൻ. മാ​വോ​യി​സ്റ്റു​ക​ൾ തു​റ​ന്നു​വി​ട്ട ഭൂ​ത​ത്തെ ബി​ജെ​പി റാ​ഞ്ചു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ കീ​ഴാ​റ്റൂ​രി​ൽ ക​ണ്ട​ത് അ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചുചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി. ​ജ​യ​രാ​ജ​ൻ.
ബി​ജെ​പി​യു​ടെ ഈ ​നി​ല​പാ​ട് നേ​ര​ത്തെ സ​മ​ര​ത്തോ​ട് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ച പ​ല​രി​ലും അ​ക​ൽ​ച്ച​യുണ്ടാ​ക്കി ക​ഴി​ഞ്ഞു. വ​യ​ൽ​ക്കി​ളി സ​മ​ര​ത്തി​ന്‍റെ പ​ത​ന​ത്തി​ന്‍റെതു​ട​ക്ക​മാ​ണി​ത്.
ക​ണ്ണൂ​ർ ബൈ​പ്പാ​സ് വാ​രം വ​യ​ൽ വ​ഴി​യാ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് കേ​ന്ദ്ര​മ​ന്ത്രി ഗ​ഡ്ഗ​രി​ക്ക് നി​വേ​ദ​നം ന​ല്കി​യ പി.​കെ. കൃ​ഷ്ണ​ദാസാ​ണ് കീ​ഴാ​റ്റൂ​ർ വ​യ​ലി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ൾ ക​ർ​ഷ​ക​മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
കീ​ഴാ​റ്റൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക​ല്ല ഗ​ഡ്ഗ​രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തേ​ണ്ടത്.
​ബൈ​പ്പാ​സ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​നെ ഒ​റ്റ​പ്പെ​ടു​ത്താ​നും ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ട​ർ​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​രും ചി​ല മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം തു​റ​ന്ന ക​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​ണെ​ന്നും ജ​യ​രാജ​ൻ പ​റ​ഞ്ഞു.
യ​ഥാ​ർ​ഥ​ത്തി​ൽ ബൈ​പ്പാ​സ് അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കു​ന്ന​ത് കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രോ, സി​പി​എ​മ്മോ അ​ല്ല. അ​ലൈ​ൻ​മ​ന്‍റ് നി​ർ​ണ​യ​ത്തി​ൽ സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.
നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി അം​ഗീ​ക​രി​ച്ച അ​ലൈ​ൻ​മെ​ന്‍റ് അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കൊ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം. ​പ്ര​കാ​ശ​ൻ, ടി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.