കീഴാറ്റൂരില്‍ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയല്‍ കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാ മാര്‍ച്ച് ആരംഭിച്ചു

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയല്‍ കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി സംഘടിപ്പിക്കുന്ന കര്‍ഷക രക്ഷാ മാര്‍ച്ച് ആരംഭിച്ചു

കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പികെ കൃഷ്ണദാസ് നയിക്കുന്ന മാര്‍ച്ച് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു.

ശോഭ സുരേന്ദ്രന്‍, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, നടി മേനകാ സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ച് വൈകിട്ട് ആറ് മണിക്ക് കണ്ണൂരില്‍ സമാപിക്കും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.