കുരുക്കു മുറുകുമ്പോള്‍ പാര്‍ക്കിങ്ങിനായി നെട്ടോട്ടം

കണ്ണൂര്‍: അവധിക്കാലവും വിഷു ആഘോഷവും എത്തിയതോടെ കണ്ണൂര്‍ നഗരത്തില്‍ വാഹനങ്ങളുടെ കുരുക്ക് മുറുകുന്നു. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.  നഇതോടെ അനധികൃത പാര്‍ക്കിങ്ങും കൂടി വരികയാണ്. നോ പാര്‍ക്കിങ് ബോര്‍ഡിന് താഴെയും റോഡിന് കുറുകെയും വ്യാപകമായാണ് നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പ്രധാന മൈതാനങ്ങളെല്ലാം മേളകള്‍ക്കായി വിട്ടു കൊടുത്തതോടെ പാര്‍ക്കിങ് ഏരിയകള്‍ കുറഞ്ഞു.  വിഷുദിനം അടുക്കുന്നതോടെ പ്രശ്‌നം രൂക്ഷമാവും.  കാല്‍ടെക്സ് ജംഗ്ഷന് സമീപത്ത് ഇരുവശങ്ങളിലും, പ്ലാസ ജംഗ്ഷന്‍,ബേങ്ക് റോഡ്, ബല്ലാര്‍ഡ് റോഡ്, കലക്ടറേറ്റിന് എതിര്‍വശം തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയകളാവുകയാണ്. കാല്‍നടയാത്രക്കാരുടെ ഫൂട്പാത്തുകലെല്ലാം പാര്‍ക്കിങ് ഏരിയകളാവുന്ന സ്ഥിതിയുമുണ്ട്.  സിവില്‍ സ്റ്റേഷന്റെ എതിര്‍ ഭാഗത്തെ റോഡരികിലുള്ള നടപ്പാതയില്‍ പോലും വലിയ കാറുകള്‍ വിലങ്ങനെ നിര്‍ത്തിയിടുന്നത് കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദേശീയപാതക്ക് ഇരുവശവും അനധികൃതമായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇത് കാല്‍ നട യാത്രക്കാര്‍ക്കും തലശേരി ദേശീയ പാത വഴി വരുന്ന വാഹനങ്ങള്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ചില ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ മാത്രമാണ് ട്രാഫിക്ക് പോലീസ് പാര്‍ക്കിങിനെ നിയന്ത്രിക്കുന്നത്.  ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.