ലാൻറ് ട്രൈബുണൽ ഓഫീസിലേക്ക് കർഷക സംഘം മാർച്ച് നടത്തി.

പയ്യന്നൂർ: പയ്യന്നൂരിൽ ലാന്റ് ട്രൈബൂണൽ ഓഫീസിൽ വിചാരണ പൂർത്തിയാകാതെ വർഷങ്ങളായി കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകൾ പരിഗണിച്ച് എത്രയും വേഗം പട്ടയം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് താലൂക്കാഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാൻറ് ട്രൈബുണൽ ഓഫീസിലേക്ക് കർഷക സംഘം വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി രാവിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കർഷക സംഘം സംസ്ഥാന ട്രഷറർ എം.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി.ശശിധരൻ അധ്യക്ഷത വഹിച്ചു.ഒ.വി.നാരായണൻ തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.