തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരി മേഖലയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയംപൊയില്‍ അങ്ങാടിയിലെ ജംഷീനാസില്‍ മഷഹൂദിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളില്‍ നിന്നും 2000, 500 രൂപയുടെ നോട്ടുകള്‍ അടങ്ങുന്ന 5,28,000 രൂപയാണ് പിടിച്ചെടുത്തത്.    വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. രേഖകള്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.