എടക്കാട് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി;പിതാവിനെതിരെ കേസ് എടുത്തു

തലശ്ശേരി: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പിതാവ് മൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എടക്കാട് പോലീസ് കേസെടുത്തു. പാച്ചാക്കര സ്വദേശിയാണ് കുറ്റാരോപിതന്‍. വിവാഹം കഴിഞ്ഞ് രണ്ട് മക്കള്‍ പിറന്നതിന് ശേഷം പരാതിക്കാരിയായ ഭാര്യയെ മൊഴിചൊല്ലിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുള്ളയാളാണ് ഭര്‍ത്താവ്. ഭാര്യ നിര്‍ധനയായതിനാലാണ് ബന്ധം ഉപേക്ഷിച്ചതത്രെ. നേരത്തെയും ഇയാള്‍ക്കെതിരെ ഭാര്യയുടെ പരാതി ഉണ്ടായിരുന്നു. അന്ന് നഷ്ടപരിഹാരം നിശ്ചയിച്ച് പരാതി പറഞ്ഞു തീര്‍ത്തിരുന്നെങ്കിലും യുവാവ് വാക്ക് പാലിച്ചിരുന്നില്ല. ഇതില്‍ പിന്നീടാണ് ഇക്കഴിഞ്ഞ ജനവരിയില്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന ഇയാള്‍ പിഞ്ചുമകളെ പീഡിപ്പിച്ചതായി മാതാവിന്റെ പരാതി വന്നത്. പ്രശ്‌നത്തിന്റെ നിജസ്ഥിതി അറിയാന്‍ എടക്കാട് പോലിസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.