ത​ല​ശേ​രി​യി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് ഗ്രൗ​ണ്ട് ഒ​രു​ങ്ങി; ഉ​ദ്ഘാ​ട​നം ഇ​ന്ന്

ത​ല​ശേ​രി: ത​ല​ശേ​രി​യി​ലെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും ഡ്രൈ​വിം​ഗ് പ​ഠി​താ​ക്ക​ളു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടെ​യും നെ​ട്ടോ​ട്ട​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്താ​ൻ എ​ര​ഞ്ഞോ​ളി കു​ണ്ടു​ചി​റ​യി​ൽ സ്ഥ​ലം സ​ജ്ജ​മാ​യി. വാ​ത​ക ശ്മ​ശാ​ന​ത്തി​നു സ​മീ​പം ഡ്രൈ​വിം​ഗ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ വി​ല​യ്ക്കെ​ടു​ത്ത ഒ​രു ഏ​ക്ക​ർ 15 സെ​ന്‍റ് സ്ഥ​ല​മാ​ണ് ടെ​സ്റ്റ് ഗ്രൗ​ണ്ടാ​ക്കി മാ​റ്റി​യ​ത്. ച​തു​പ്പാ​യി​രു​ന്ന സ്ഥ​ലം മ​ണ്ണി​ട്ട് നി​ക​ത്തി​യ ശേ​ഷം ടാ​റിം​ഗ് ന​ട​ത്തി മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട് .സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു മാ​സ​മെ​ടു​ത്താ​ണ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി ഗ്രൗ​ണ്ട് ടെ​സ്റ്റി​ന് അ​നു​യോ​ജ്യ​മാ​ക്കി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​നും ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും ഈ ​ഗ്രൗ​ണ്ടി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ക.
നാ​ളെ മു​ത​ൽ ടെ​സ്റ്റും ര​ജി​സ്ട്രേ​ഷ​നും ഉ​ൾ​പ്പെ​ടെ കു​ണ്ടു​ചി​റ​യി​ലെ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. പു​തി​യ ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30ന് ​ത​ല​ശേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​പി സു​ഭാ​ഷ് ബാ​ബു നി​ർ​വ​ഹി​ക്കും. ഇ​രി​ട്ടി ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി വ​ന്നി​രു​ന്ന ബ്ര​ണ്ണ​ൻ കോ​ള​ജി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ധ​ർ​മ​ട​ത്തെ ഗ്രൗ​ണ്ടി​ൽ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ബ​ദ​ൽ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​വാ​തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വെ​ട്ടി​ലാ​യ​ത്. നി​ല​വി​ൽ കൂ​ത്തു​പ​റ​മ്പ് കി​ണ​വ​ക്ക​ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ദി​വ​സ വാ​ട​ക ന​ൽ​കി​യാ​ണ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത്. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നും ഫി​റ്റ്ന​സ് പ​രി​ശോ​ധ​യും കു​ണ്ടു​ചി​റ​യി​ലെ ഗ്രൗ​ണ്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു. ടെ​സ്റ്റും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യി​രു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.
അ​തേ സ​മ​യം ഗ്രൗ​ണ്ടി​ലേ​ക്ക് വ​രാ​നും പോ​കാ​നും ഒ​രു വ​ഴി മാ​ത്ര​മു​ള്ള​തും അ​തി​ന് വീ​തി വ​ള​രെ കു​റ​വാ​യ​തും ഒ​രു പ്ര​ശ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. രാ​വി​ലെ 7.30 മു​ത​ൽ 10 വ​രെ​യാ​ണ് ടെ​സ്റ്റ്. 10 മു​ത​ൽ 12 വ​രെ ര​ജി​സ്ട്രേ​ഷ​ൻ ,ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യും ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.