സി.പി.എം ജാഥകള്‍ പര്യടനം തുടങ്ങി

കണ്ണൂര്‍: 'സമാധാനം വികസനം' എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു വാഹനപ്രചണ ജാഥകള്‍ ജില്ലയില്‍ പര്യടനം തുടങ്ങി. ഇന്നലെ വൈകുന്നേരമായിരുന്നു ജാഥകളുടെ ഉദ്ഘാടനം. കെ.കെ രാഗേഷ് എം.പി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് രാവിലെ കുഞ്ഞിപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു.     വിവിധ സ്വീകരണ കേന്ദ്രങ്ങള്‍ക്കു ശേഷം മാട്ടൂലില്‍ ജാഥ സമാപിക്കും. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എം.എല്‍.എ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ രാവിലെ കൂടാളിയില്‍ നിന്നും ആരംഭിച്ചു. വൈകുന്നേരം വള്ളിത്തോട് സമാപിക്കും. രണ്ട് ജാഥകളും ഒന്‍പതിന് അവസാനിക്കും.  ...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.