വളപട്ടണത്തിനിത് അഭിമാന മുഹൂർത്തം. ഡോ:മുർഷിദാമുജീബ്റഹ്മാന് കേന്ദ്ര സർക്കാരിൻറെ ആദരം.
വളപട്ടണത്തിനിത് അഭിമാന മുഹൂർത്തം.
ഡോ:മുർഷിദാമുജീബ്റഹ്മാന് കേന്ദ്ര സർക്കാരിൻറെ ആദരം.
പ്രതികരണവേദി അഡ്മിൻ മുജീബ്റഹ്മാൻറെ മൂത്ത പുത്രിയായ മുർഷിദക്ക് ഹോമിയോപതിയിൽ റിസർച്ച് നടത്തി നേട്ടം കൈവരിച്ചതിനാണ് ഡൽഹിയിൽ വെച്ചു നടന്ന അന്താരാഷ്ട്ര ഹോമിയോപ്പതിക്ക് സമ്മേളനത്തിൽ വെച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്

തിരുവനന്തപുരം ശ്രീ വിദ്യാധിരാജാ ഹോമിയോ മെഡിക്കൽ കോളേജിൽ ബിരുദമെടുത്ത ഈ മിടുക്കി
പഠിച്ച സ്ഥാപനങ്ങളിലൊക്കെ ഉയർന്ന മാർക്കോടെയാണ് പാസ്സായത്.
ഹോമിയോ മെഡിസിനെ കാർഷിക ഗവേഷണ രംഗത്ത് എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി സമർപ്പിച്ച തീസീസാണ് പുരസ്കാരത്തിനർഹയാക്കിയത്.
വളപട്ടണത്തെ ടി.പി.മുജീബ് റഹ്മാൻറേയും മാട്ടൂലെ ബി.എസ്.ഷെരീഫയുടെയും മകളാണ് .അവിവാഹിതയാണ്.സഹോദരി മുഹ്സിന എഞ്ചിനീയറിങ്ങ് ബിരുദ ധാരിയാണ്
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.