കക്കുവാ പുഴയും വറ്റി പ്രദേശത്ത് ജലക്ഷാമം രൂക്ഷം
കക്കുവാ പുഴയും വറ്റി പ്രദേശത്ത് ജലക്ഷാമം രൂക്ഷം

കനത്ത വേനൽമഴ പെയ്യുന്നുണ്ടെങ്കിലും കക്കുവാ പുഴ വറ്റുകയാണ് ആറളം ആദിവാസി മേഖലയിലെ 11.13 ബ്ലോക്കുകളിലെ പ്രധാന ജലസ്രോദസാണ് കക്കൂവപുഴ. പുഴയുടെ ഇങ്ങേ കരയിൽ താമസിക്കുന്നവർക്കും അനുഗ്രഹമായി ഒരു കാലത്ത് നിറഞ്ഞൊഴുകിയ പുഴ മഴ തീരുംമുമ്പേവറ്റുന്ന കാഴച്ചയാണ് ഇന്ന് വയ്റ്റനാം മുകളിൽ കർണാടകാവനാതിർത്ഥിയിൽ നിന്നു ഉത്ഭവിക്കുന്ന ഈ പുഴയ്ക്ക് ഹുരുട്ടി പുഴ എന്നുകൂടി പേരുണ്ട്. പുഴ വറ്റിയതോടെ ആ ദിവാസി മേഖലയിൽ ഉൾപ്പെടെയുള്ള കിണറുകളും വറ്റി തുടങ്ങി ഇത് കുടിവെള്ള ഷാമാത്തിനും കാരണമാകുന്നു .വിയറ്റനാം മുതൽ ആറളം വരെ നൂറ് കണക്കിന് ജനങ്ങൾ അലക്കാനും കുളിക്കാനും കൃഷിയിടം നനക്കാരം ആശ്രയിച്ചിരുന്ന പുഴയാണ് മരണമണി മുഴക്കി കനത്ത വേനലിൽ വറ്റിവരണ്ടത്.കഴിഞ്ഞ തവണ പഞ്ചായത്തിന്റെ സഹായത്തോടെ നാട്ടുകാർ പുഴയ്ക്ക് കുറുകെ ബണ്ടുകൾ തീർത്ത് വെള്ളം തടഞ്ഞു നിർത്തിയിരുന്നു. ഇത്തവണ അതൊന്നും ഫലപ്രദമായില്ല. പുഴയിൽ നിന്നും മുമ്പ് അനതികൃതമായി മണൽ കുഴിച്ചെടുത്തതും പുഴയരുകിലെ കൈത, ആറ്റുവഞ്ചി, ഓട തുടങ്ങിയവയുടെ നാശവുമാണ് ഒരു കാലത്ത് നിറഞ്ഞൊഴുകിയ പുഴ മെലിയാൻ കാരണമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.