കണ്ണൂർ വിമാനത്താവളത്തിൽ കുറഞ്ഞ ചിലവിൽ വിമാനയാത്ര ഒരുക്കുന്നു

കണ്ണൂർ വിമാനത്താവളത്തിൽ കുറഞ്ഞ ചിലവിൽ വിമാനയാത്ര ഒരുക്കുന്നു
കേന്ദ്രപദ്ധതി(ഉഡാൻ) അനുസരിച്ച്
കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒരുക്കുന്നു കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏഴ് നഗരങ്ങളിലേക്ക് യാത്ര ചെയ്യാനാകും. 1399 മുതൽ 3199 വരെയാണ് ഈ സ്ഥലങ്ങളിലേക്ക് ഈടാക്കുന്ന തുക. പദ്ധതിയിൽ ഉൾപ്പെടുന്നതിനുള്ള നിബന്ധന മറ്റ് സർവീസുകളെ ബാധിക്കുമെന്നതിനാൽ മുംബൈയിലേക്ക് ഇളവുണ്ടാകില്ല. മുംബൈ അടക്കം എട്ട് നഗരങ്ങളാണ് ഉഡാൻ പദ്ധതിയിലുൾപ്പെടുന്നത്. ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഹിൻഡൻ, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞനിരക്കിൽ സർവീസുണ്ടാകുക. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ ഇതുണ്ടാകും.
കണ്ണൂരിൽനിന്ന് മുംബൈ വഴി രാജ്യാന്തര സർവീസ് നടത്താൻ പല കമ്പനികളും തയ്യാറായിട്ടുണ്ട്.
പദ്ധതിയനുസരിച്ച് സർവീസ് നടത്താൻ കരാറൊപ്പിട്ട കമ്പനിയുടേതല്ലാതെ മറ്റ് വിമാനങ്ങൾ ഈ സെക്ടറിൽ സർവീസ് നടത്താൻ പാടില്ലെന്ന വ്യവസ്ഥ ഇതിലുണ്ട്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.