വിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവംവിഷുവിനെ വരവേൽക്കാൻ പടക്ക വിപണി സജീവം
വിഷുവിന് ദിവസങ്ങള്‍ മാത്രം മാത്രം ബാക്കി നില്‍ക്കെ കണ്ണൂരിൽ  പടക്കവിപണി സജീവമായി.ശബ്ദത്തേക്കാള്‍ വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇത്തവണ വിപണിയില്‍ ഏറെ പ്രിയം. ജിമിക്കിവാല, മിച്ചി, തുടങ്ങിയ വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇവ വിപണിയിലെത്തിയിരിക്കുന്നത്. വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് വിഷുക്കാലത്ത് പടക്കങ്ങളും ഒഴിവാക്കാനാവില്ല.അതുകൊണ്ട് തന്നെ വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ സംസ്ഥാനത്തെ പടക്ക വിപണി സജീവമായി കഴിഞ്ഞു. പതിവ് പോലെ വിത്യസ്തമായ പേരുകളിലെത്തിയ ചൈനീസ് ഇനം പടക്കങ്ങളാണ് വിപണിയിലെ താരങ്ങള്‍. ശബ്ദത്തേക്കാള്‍ വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കുന്ന ഇനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. ജിമിക്കിവാല, മിച്ചി, ഫാബുലൂസ് ഇങ്ങനെ വിപണിയിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് കൗതുകം. കുട്ടികള്‍ക്ക് ഏറെ പ്രിയമുളള കമ്പിത്തിരികളാവട്ടെ മിഠായികളുടെ പേരിലാണ് വിപണിയിലെത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.