കണ്ണൂർ എയർപോർട്ട്: കണക്കുകൂട്ടലുകൾ തെറ്റിച്ച് അപേക്ഷകൾ; അഭിമുഖം നിർത്തിവച്ചു


കണ്ണൂർ എയർപോർട്ട്: കണക്കുകൂട്ടലുകൾ തെറ്റിച്ച് അപേക്ഷകൾ; അഭിമുഖം നിർത്തിവച്ചു

കണ്ണൂര്‍∙ പ്രവർത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിലെ ജോലികൾക്ക് ആളെയെടുക്കാൻ സ്വകാര്യ വിമാനക്കമ്പനി നടത്തിയ അഭിമുഖത്തിനെത്തിയതു നാലായിരത്തോളം യുവതീയുവാക്കൾ. ഇൻഡിഗോ എയർലൈൻസിന്റെ ഗ്രൗണ്ട് ഹാൻഡ്‍ലിങ് സ്റ്റാഫിലേക്ക് ആളെയെടുക്കാനുള്ള അഭിമുഖത്തിലാണു സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു ചെറുപ്പക്കാർ ഒഴുകിയെത്തിയത്.
മലബാർ റെസിഡൻസി ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ക്യൂ റോഡിലേക്കും നീണ്ടതോടെ ഗതാഗതക്കുരുക്കുമായി. തിരക്കു ക്രമാതീതമായതോടെ അഭിമുഖം അവസാനിപ്പിച്ചു തൽക്കാലം അപേക്ഷകൾ വാങ്ങിവയ്ക്കുക മാത്രമാക്കി. ദൂരജില്ലകളിൽ നിന്നു വരെ പലരും തലേന്നു തന്നെ എത്തിയിരുന്നു. പെൺകുട്ടികളാണു കൂടുതലും. മിനിമം എസ്എസ്എൽസിയും ഇരുപത്തഞ്ചിൽ താഴെ പ്രായവുമാണു യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. ഓൺലൈനിലൂടെയായിരുന്നു പരസ്യവും അപേക്ഷയും.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.