സോഷ്യൽ മീഡിയ വഴി വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: കണ്ണൂരിൽ വഴി തടയലും ഭീഷണിയും

സോഷ്യൽ മീഡിയ വഴി വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: കണ്ണൂരിൽ വഴി തടയലും ഭീഷണിയും

ഇന്ന് സംസ്ഥാനത്ത് ഹർത്താലെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തിൽ ഹർത്താലായി മാറി. വിവിധ ഇടങ്ങളിൽ ആളുകൾ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കണ്ണൂരിൽ കടകൾ അടപ്പിച്ചു.
രാവിലെ മുതൽ സംഘം ചേർന്ന് ആളുകൾ വഴിതടയുകയും പ്രധാന റോഡിൽ മാർഗതടസ്സം സൃഷ്ടിക്കുകയുമായിരുന്നു.
തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതൽ നാളെ രാത്രി 12 വരെ ഹർത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്. എന്നാൽ ഇത് വ്യാജവാർത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇത് പ്രചരിപ്പിച്ചിരുന്നു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.