കണ്ണപുരം റെയിൽവേ മുത്തപ്പൻ മടപ്പുര വിശ്വാസികൾ പുനർ നിർമ്മിച്ചു. കണ്ണൂർകാരുടെ സ്വകാര്യമായ അഹങ്കാരംതന്നെയാണ് മുത്തപ്പൻ.

കണ്ണപുരം: റെയില്‍വേ അധികൃതര്‍ പൊളിച്ചു നീക്കിയ മുത്തപ്പന്‍ മടപ്പുര ഭകതര്‍ പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പൻ മടപ്പുര റെയില്‍വേ അധികൃതർ പൊളിച്ചു നീക്കിയത്. എന്നാൽ വെള്ളിയാഴ്ച രാത്രിയോടെ 50 ഓളം വരുന്ന ഭക്തരുടെ നേതൃത്വത്തിൽ മടപ്പുര പഴയ സ്ഥലത്ത് തന്നെ പുന:സ്ഥാപിക്കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷന്റെ സ്ഥലത്ത് അധികൃതമായി കൈയേറി സ്ഥാപിച്ച മുത്തപ്പന്‍  മടപ്പുരയാണ് പൊളിച്ച് നീക്കിയതെന്നായിരുന്നു റെയില്‍വേ അധികൃതരുടെ മറുപടി. കെട്ടിടം പൊളിച്ചുനീക്കാന്‍ നേരത്തെ റെയില്‍വേഅധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ക്ഷേത്ര സംരക്ഷണം ആവശ്യപ്പെട്ട് കമ്മറ്റിക്കാര്‍ റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് നടപടികള്‍ മരവിപ്പിക്കുകയായിരുന്നു.

 

കൂടുതല്‍ പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അര്‍ദ്ധരാത്രിയിലെ നടപടിയെന്നും റെയില്‍വേയുടെ സ്ഥലത്ത് നടത്തിയിട്ടുള്ള അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് കണ്ണപുരത്തെ നടപടിയെന്നും റെയിൽവേ അധികൃതര്‍  കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്തർ ക്ഷേത്രം പഴയ സ്ഥലത്ത് പുനർനിർമ്മിച്ചതോടെ ആശയക്കുഴപ്പത്തിലാണ് റെയിൽവേ അധികൃതർ.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.