മദ്യവിൽപന: റിട്ടയേഡ് എ എസ്.ഐ എക്സൈസ് പിടിയിൽ

പൂപ്പറമ്പിലെ  അയ്യം മണ്ടി മോഹനനാണ്(61) വിദേശ മദ്യം വിൽപ്പന നടത്തുന്നതിനിടയിൽ  വ്യാഴാഴ്ച ഉച്ചയ്ക്ക് ശ്രീകണ്ഠാപുരം എക്‌ സെസ് ഇൻസ് പെ ക്ടർ പി.പി ജനാർദ്ദനന്റെ പിടിയിലായത് .സർവ്വീസിലിരിക്കെ പല തവണ അച്ചടക്ക നടപടികൾ നേരിട്ടയാളായ മോഹനൻ ൻ സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷം പൂപ്പ റമ്പിലെ വ്യാജമദ്യലോബിയുടെ പ്രധാന നേതാവായി മാറുകയായിരുന്നു.വെളിച്ചെണ്ണ വ്യാപാരമെന്ന പേരിൽ പൂപ്പ റമ്പിൽ തുടങ്ങിയ സ്ഥാപനത്തിന്റെ മറവി ൽ വൻതോതിൽ വിദേശ മദ്യവിൽപ്പന നടത്തുന്നതായി സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സംഘടനകളിൽനിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ന് എക്സൈസ് സംഘം അന്വേഷണം നടത്തി മോഹനനെ മദ്യംസഹിതം പിടികൂടിയത് ഇയാളിൽ നിന്നും 2 ലിറ്റർ മദ്യം കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, ,ജോർജ്ജ് ഫെർണ്ണാണ്ടസ് ,പി.ടി േയശുദാസൻ ,സിഇഒ മാരായ  പി.വി .പ്രകാശൻ ടി.ഒ വിനോദ് ,എം രമേശൻ ,ഡ്രൈവർ കേശവൻ എന്നിവരാണ്് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .തളിപ്പറമ്പ മജിസ്ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.