ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. സു​ധീ​റി​നെ​യും സു​ഹൃ​ത്ത്‌ ശ്രീ​ജി​ത്തി​നെ​യും വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒരാൾ അറസ്റ്റിൽ

മ​ട്ട​ന്നൂ​ര്‍: ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ടി. സു​ധീ​റി​നെ​യും സു​ഹൃ​ത്ത്‌ ശ്രീ​ജി​ത്തി​നെ​യും വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒരാൾ അ​റ​സ്‌​റ്റി​ല്‍. കോ​ളാ​രി കും​ഭം​മൂ​ല​യി​ലെ പി. ​ശ്രീ​നോ​ജി (30)നെ​യാ​ണു മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌.
ക​ഴി​ഞ്ഞ ക്രി​സ്‌​മ​സ്‌ ദി​ന​ത്തി​ല്‍ രാ​ത്രി അ​യ്യ​ല്ലൂ​രി​ല്‍ വ​ച്ചാ​ണു കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ഡോ. ​സു​ധീ​റി​നെ​യും ശ്രീ​ജി​ത്തി​നെ​യും വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്‌. ഇ​രു​വ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
ചൊ​വ്വാ​ഴ്‌​ച മ​ട്ട​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ പോ​ലീ​സ്‌ പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പെ​രു​വ​യ​ല്‍​ക്ക​രി വാ​ര്‍​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു ശ്രീ​നോ​ജ്‌.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
 https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.