ചാലോട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പരിക്കേറ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: ചാ​ലോ​ട് ടൗ​ണി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ടു​വാ​ലൂ​രി​ലെ എ​ൻ.​സ​ജീ​വ​നാ (41)ണു ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ചാ​ലോ​ട് ക​ണ്ണൂ​ർ റോ​ഡി​ൽ കു​മ്മാ​യ ചൂ​ള​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കൊ​ടോ​ളി​പ്ര​ത്തെ ശി​വ​പ്ര​സാ​ദ് (45), ഇ​രി​ക്കൂ​റി​ലെ ശ​ശി (48) എ​ന്നി​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്നും ഇ​രി​ക്കൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ജീ​വ​ൻ ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ എ​തി​രേ വ​ന്ന ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​ട്ട​ന്നൂ​രി​ൽ​നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് മ​രം ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യി​ൽ ഇ​ടി​ച്ചു.

റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ മൂ​ന്നു പേ​രെ​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും സ​ജീ​വ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച സ​ജീ​വ​ൻ. സു​നി​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ല​ൻ കൃ​ഷ്ണ, ദേ​വ​ന​ന്ദ.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.