ഇരിട്ടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഇരിട്ടി : ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇരട്ടി മാടത്തിൽ സ്വദേശി മധുവിന്റെയും പത്മിനിയുടേയും മകൻ കെ. സേതു (27 )ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇരിട്ടി - കൂട്ടുപുഴ റോഡിൽ മാടത്തിൽ ടൗണിൽ വെച്ചായിരുന്നു അപകടം. സേതു സഞ്ചരിച്ച ബൈക്ക് ടെമ്പോ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സേതു സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഇരിട്ടി പോലീസ് എത്തിയാണ് മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എറണാകുളത്തു വീഡിയോഗ്രാഫറായി ജോലിചെയ്യുന്ന സേതു അവിവാഹിതനാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.