വളപട്ടണം റെയിൽവേ അടിപ്പാതക്ക് സമീപം മാലിന്യക്കൂമ്പാരങ്ങൾ


വളപട്ടണം റെയിൽവേ അടിപ്പാതക്ക് സമീപം മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞ പ്രദേശം കഴിഞ്ഞ ഡിസംബറിൽ കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ വളണ്ടിയർമാർ  പ്രോഗ്രാം ഓഫീസർ ടി പി റഹീമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സഹകരണത്തോടെ പ്രദേശം ശുചീകരിക്കുകയും മാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്തിരുന്നു.എന്നാൽ വളപട്ടണത്തെ നരകമാക്കി മാറ്റുന്ന തരത്തിൽ വീണ്ടും ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിൽ മുമ്പിൽ കൊണ്ട് വരാനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും വളപട്ടണം പോലീസിനോട് ആവശ്യപ്പെടുമെന്ന് പ്രോഗ്രാം ഓഫീസർ ടി.പി റഹീം അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവരെ  കണ്ടു പിടിക്കാൻ വന്ന പട്ടണത്തെ കെ സി സലീമിന്റെ നേതൃത്വത്തിൽ ഒരു ജാഗ്രതാ സമിതി രൂപീകരിക്കുകയും പ്രസ്തുത പ്രദേശം സമിതിയുടെ നിരീക്ഷണ വലയത്തിലുമാണ്. മാലിന്യ നിക്ഷേപകർ മേലിൽ ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിച്ചാൽ കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജാഗ്രതാ സമിതി ചെയർമാൻ കെ.സി സലീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.