തമീമിന് വീണ്ടും നിയോഗം; മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി യുവാവിനെ ആറു മണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്തിക്കും, വഴിയൊരുക്കാന്‍ നിര്‍ദേശം, മംഗളൂരുവില്‍ നിന്നും പുറപ്പെടുന്നത് 2.30 ന്

ഏറ്റവും വേഗത്തില്‍ പിഞ്ചുകുഞ്ഞിനെ പരിയാരത്ത് നിന്നും തിരുവനന്തപുരത്തെത്തിച്ച അടുക്കത്ത്ബയല്‍ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് വീണ്ടും നിയോഗം. ഇത്തവണ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി യുവാവിനെ ആറു മണിക്കൂര്‍ കൊണ്ട് മംഗലൂരുവില്‍ നിന്നും എറണാകുളത്തെത്തിക്കാനാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

രോഗിയെയും കൊണ്ട് ഉച്ചയ്ക്ക് 2.30 ന് ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും പുറപ്പെടും. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസിനോടും പൊതുജനങ്ങളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കാനത്തൂരിലെ സുധീഷിനെ (34)യാണ് മംഗളൂരു കെഎംസി ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കെഎല്‍ 14 എല്‍ 4247 സിഎംസിസിയുടെ ആംബുലന്‍സില്‍ കൊണ്ടുപോകാനാണ് തമീം ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.