ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് ഇരുപത് മാസത്തിനിടെ പതിനഞ്ച് പരോള്‍തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണ പരോള്‍. ശിക്ഷ അനുഭവിക്കേണ്ട കാലയളവില്‍ കുഞ്ഞനന്തന്‍ 193 ദിവസവും ജയിലിന് പുറത്തായിരുന്നു. പിണറായി സര്‍ക്കാര്‍ വന്ന 2016 മേയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ ലഭിച്ചു. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കണ്ണൂരിലെ പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 2016 മേയില്‍ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ഇടതു സര്‍ക്കാര്‍ ജൂണിലും ഓഗസ്റ്റിലും മൂന്നു തവണയായി 38 ദിവസമാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത്. 2016ല്‍ മാത്രം പരോള്‍ ലഭിച്ചത് 79 ദിവസം. 2017ല്‍ ഇതു 98 ദിവസമായി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയുമാണ് അനുവദിച്ചത്. ഭാര്യയുടെ ചികില്‍സ, കുടുംബത്തോടൊപ്പം കഴിയാന്‍ എന്നീ രണ്ടു കാരണങ്ങള്‍ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോള്‍ നല്‍കിയത്.


കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.