വില്ലേജ് ഓഫീസറുടെ പേരില്‍ കള്ള ഒപ്പിട്ട അസിസ്റ്റന്റിന് സസ്‌പെന്‍ഷൻഇരിട്ടി: വില്ലേജ് ഓഫീസറുടെ പേരില്‍ കള്ള ഒപ്പിട്ട് ചെങ്കല്‍ പണയ്ക്ക് അനുമതി നല്‍കിയ കല്ല്യാട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെ ജില്ലാ കലക്ടര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് പായത്തെ എം.ജയരാജനെ(37)യാണ് സസ്പെന്റ് ചെയ്തത്. വില്ലേജ് ഓഫീസറുടെ പരാതിയിലായിരുന്നു നടപടി. കൊല്ലം ജില്ലക്കാരനായ വില്ലേജ് ഓഫീസര്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ സ്വകാര്യ വ്യക്തിക്ക് ചെങ്കല്‍ പണ തുടങ്ങാനുള്ള സ്ഥലത്തിന്റെ പ്ലാനും സ്‌കെച്ചും വില്ലേജ് ഓഫീസറുടെ പേരില്‍ കള്ളഒപ്പിട്ട് നല്‍കിയെന്നാണ് പരാതി.
 കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.