കാടറിഞ്ഞ് നാടറിഞ്ഞ്'പഠനയാത്ര നവ്യാനുഭവമായി...

കാടറിഞ്ഞ് നാടറിഞ്ഞ്'പഠനയാത്ര നവ്യാനുഭവമായി...

കണ്ണൂര്‍: പ്രകൃതിയെ തൊട്ടറിയാന്‍ അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കാടറിഞ്ഞ് നാടറിഞ്ഞ് പഠനയാത്ര നവ്യാനുഭവമായി. പൈതല്‍ റിസോര്‍ട്ടില്‍ നിന്ന് ആരംഭിച്ച യാത്ര കിലോമീറ്ററുകളോളം നീണ്ടു. പ്രകൃതിയുമായി ലയിച്ച് കാല്‍നടയായി മണിക്കൂറുകള്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതുയാത്ര അവിസ്മരണീയമായി. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും അപൂര്‍വ സസ്യങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തക്കുറിച്ചും പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്ക് യാത്രയില്‍നിന്ന് ലഭിച്ചു.ഒരു ഗ്രാമത്തിന്റെ സമഗ്രവികസനത്തിന് തുടക്കം കുറിക്കാനായി കുട്ടികളെ മികവിന്റെ വഴിയിലേക്ക് നയിക്കാന്‍ അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കിയ അണ്‍ലീഷ് യുവര്‍ പൊട്ടന്‍ഷ്യല്‍' എന്ന പ്രത്യേക പഠനപദ്ധതിയുടെ രണ്ടാംഘട്ടമായാണ് കുട്ടികള്‍ക്ക് ഇങ്ങനെയൊരു തുടര്‍പഠന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് നിര്‍വ്വഹിച്ചു.  കെ. നജീഷ് കുമാര്‍, പോള്‍ തോമസ്, മുത്തങ്ങ പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പഠനയാത്രയ്ക്ക് ശേഷം ഉച്ചയ്ക്ക് ജീവിതത്തിലെ വെല്ലുവിളികളെ മറിക്കടക്കാനുള്ള പ്രത്യേക പരിശീലനം ഡോ. പോള്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികള്‍ക്കായി നല്‍കി. തുടര്‍ന്ന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ട് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികള്‍ നേതൃത്വം നല്‍കി. നാട്ടിലെ കുട്ടികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് പ്രത്യേകം പരിശീലനം ഉറപ്പാക്കി അവരുടെ കഴിവും അറിവും സമൂഹത്തിന് വേണ്ടി ഉപയോഗപ്പെടുത്താനാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ ട്രസ്റ്റ് ലക്ഷ്യം വയ്ക്കുന്നതെന്ന് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് വ്യക്തമാക്കി. പരിപാടിയുടെ ഒന്നാംഘട്ടം ജനുവരി 20, 21 തീയതികളിലായി കണ്ണൂര്‍ ബ്ളൂനൈല്‍ ഹോട്ടലിലായിരുന്നു സംഘടിപ്പിച്ചിരുന്നത്....


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.