ശ്രീകണ്ഠപുരം വീട് നിര്മ്മാണത്തിന്റെ മറവില് നടത്തിവന്ന വാറ്റ് കേന്ദ്രംശ്രീകണ്ഠപുരം വീട് നിര്മ്മാണത്തിന്റെ മറവില് നടത്തിവന്ന വാറ്റ് കേന്ദ്രം

ശ്രീകണ്ഠപുരം: വീട് നിര്മ്മാണത്തിന്റെ മറവില് നടത്തിവന്ന വ്യാജവാറ്റ് കേന്ദ്രം തകര്ത്തു.ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര് പി.ആര്.സജീവിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘമാണ് രഹസ്യ വിവരത്തെ തുടര്ന്നുള്ള പരിശോധനയില് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
കാഞ്ഞിരക്കൊല്ലി – ചിറ്റാരിയിലെ ചപ്പിലി വീട്ടില് രോഹിണിയുടെ നിര്മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില് നടത്തിയ റെയ്ഡിലാണ് വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്.മുറികള് തിരിച്ച് നിര്മ്മാണം നടക്കുന്ന വീട്ടില് ഒളിപ്പിച്ച വെച്ച നിലയില് കണ്ടെത്തിയ വാറ്റുപകരണങ്ങളും 50 ലിറ്റര് വാഷും സംഘം കണ്ടെത്തി. രോഹിണിയുടെ പേരില് അബ്കാരി കുറ്റത്തിന് കേസെടുത്തു.
കുറെ നാളുകളായി ഇവിടെ വ്യാജവാറ്റ് നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്ന്നായിരുന്നു എക്സ്സൈസ് സംഘം പരിശോധനക്കെത്തിയത്.ഓരോ ദിവസവും വാറ്റുന്ന ചാരായം വാഹനങ്ങളില് കൊണ്ടുപോകുന്നതിനാലാണ് കൂടുതല് സാധനങ്ങള് കണ്ടെടുക്കാന് കഴിയാതിരുന്നത്. റെയ്ഡില് പ്രിവന്റീവ് ഓഫീസര് ജോര്ജ് ഫെര്ണാണ്ടസ്,സിവില് എക്സ്സൈസ് ഓഫീസര്മാരായ പി.കെ മല്ലിക,പി. ഷിബു, ഷഫീഖ്, ഉല്ലാസ് ജോസ്, ഡ്രൈവര് കേശവന് എന്നിവര് റെയ്ഡില്
പങ്കെടുത്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.