ഷുഹൈബ് വധം: കെ. സുധാകരന്‍ ഡല്‍ഹിയില്‍; നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്ഷുഹൈബ് വധം: കെ. സുധാകരന്‍ ഡല്‍ഹിയില്‍; നിയമ പോരാട്ടം സുപ്രീം കോടതിയിലേക്ക്

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിലനില്‍ക്കുന്ന ഹൈക്കോടതി സ്റ്റേ  നീക്കുന്നതിനായുള്ള നിയമ പോരാട്ടം ശക്തമാക്കി് കോണ്‍ഗ്രസ്. സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍ ഡല്‍ഹിയിലെത്തി. ഇന്നലെ രാത്രിയാണ് കെ.സുധാകരനും മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിയും ഡല്‍ഹിയിലേക്ക് പോയത്. സി ബി ഐ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് നീക്കി കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സുപ്രീകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ കേസില്‍ ഹാജരാക്കാനാണ് തീരുമാനം. ഇന്നു തന്നെ സുധാകരന്‍ കപില്‍ സിബലിനെ കാണും. സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള അഭിഭാഷകനെയും ഏര്‍പ്പെടുത്തേണ്ടതുണ്ട്. കപില്‍ സിബലിനെ കണ്ട ശേഷം ഇക്കാര്യവും തീരുമാനിക്കും .കേസ് ഫയല്‍ ചെയ്ത ശേഷം സിറ്റിങ്ങിനായാണ് കപില്‍ സിബല്‍ ഹാജരാകുക. കേസിന്റെ ഇതുവരെയുള്ള കാര്യങ്ങള്‍ ടി.ആസിഫലി കപില്‍ സിബലിനെ ധരിപ്പിക്കും.  നിലവില്‍ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം നിലച്ച മട്ടാണ്. നിയമകുരുക്കില്‍ പെട്ട് അന്വേഷണത്തിന് സി ബി ഐയുമില്ല, പോലീസുമില്ല എന്നതാണ് സ്ഥിതി. ഇത് കേസിനെ ബാധിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. കേസില്‍ ഏതറ്റംവരെയും പോയി ഗൂഢാലോചനയും പുറത്ത് കൊണ്ടുവരികയെന്ന  നിശ്ചയദാര്‍ഢ്യത്തോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. കെ സുധാകരന്‍ നേരിട്ടാണ് കാര്യങ്ങളെല്ലാം നീക്കുന്നതും. പോലീസിനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചാണ് ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് കെമാല്‍ പാഷ കേസ് സിബിഐക്ക് വിട്ടത്....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.