ചിത്രലേഖക്ക് സ്ഥലവും, വീടും സേവാഭാരതി നൽകുംകണ്ണൂർ: സിപിഎമ്മുകാരുടെ തുടർ അതിക്രമങ്ങൾക്ക് ഇരയായി വീട് ഉപേക്ഷിച്ച് നാടുവിടേണ്ടി വന്ന പയ്യന്നൂർ എടാട്ടെ ദളിത് യുവതിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ ചിത്രലേഖക്കും കുടുംബത്തിനും സേവാഭാരതി കണ്ണൂർ ജില്ലാ ഘടകം സ്ഥലവും വീട്ടം നിർമ്മിച്ചു നല്‍കും.

കഴിഞ്ഞ യുഡിഎഫ് സർക്കാർ മയ്യിലിനു സമീപം കാട്ടാമ്പള്ളിയില്‍ സർക്കാർ വക അഞ്ച് സെന്റ് സ്ഥലം നൽകുകയും പ്രസ്തുത സ്ഥലത്ത് വീടിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയുമായിരുന്നു. എന്നാൽ ഈ സ്ഥലം കഴിഞ്ഞ ദിവസം പിണറായി സർക്കാർ തിരിച്ചെടുത്തു കൊണ്ട് ഉത്തരവിറക്കുകയുണ്ടായി. തുടർന്നാണ് സേവാഭാരതി ജില്ലാ ഭാരവാഹികൾ ചിത്രലേഖയെ കണ്ടത്. സർക്കാർ ഏറ്റെടുത്ത വീടും സ്ഥലവും സന്ദർശിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ ചിത്രലേഖയ്ക്ക് വീടും സ്ഥലവും നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. വീടും സ്ഥലവും സ്വീകരിക്കാൻ ഇവർ സന്നദ്ധത അറിയിക്കുകയും ചെയ്തു.

സേവാഭാരതി ഭാരവാഹികളായ കെ.ജി.ബാബു, രാജീവൻ, മഹേഷ് ചാല, സജീവൻ മാസ്റ്റർ, ശ്രീ‍കുമാരന്‍ എന്നിവരുടെ നേതൃത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്

കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.