വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീര്‍പ്പാക്കലിന്‌ അവസരം

കണ്ണൂര്‍: വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2018 പദ്ധതി പ്രകാരം 5 വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക്‌ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക്‌ ഒറ്റത്തവണയായി ജൂണ്‍ 30 വരെ നികുതി അടക്കാന്‍ അവസരം. 2012 സപ്‌തംബര്‍ 30 വരെയോ അതിന്‌ മുമ്ബോ നികുതി അടച്ചിട്ടുള്ള എല്ലാത്തരം വാഹനങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക നികുതി അടച്ചു തീര്‍ക്കാവുന്നതാണ്‌.
ഒരു ലക്ഷം രൂപ കുടിശ്ശികയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക്‌ മുപ്പതിനായിരം രൂപയും ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്ക്‌ ഇരുപതിനായിരം രൂപയും അടച്ചാല്‍ നികുതി കുടിശ്ശിക ഒഴിവാക്കി കിട്ടും. റവന്യൂ റിക്കറി നടപടി നേരിടുന്ന വാഹനങ്ങള്‍ മോഷണം പോയതോ പൊളിച്ചു കളഞ്ഞതോ ആയ വാഹനങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.