തലശ്ശേരി-വളവുപാറ റോഡ്; പ്രവൃത്തിയില്‍ കാലതാമസം നേരിടുമെന്ന് ലോകബാങ്ക് സംഘം...

തലശ്ശേരി-വളവുപാറ റോഡ്; പ്രവൃത്തിയില്‍ കാലതാമസം നേരിടുമെന്ന് ലോകബാങ്ക് സംഘം...

ഇരിട്ടി: തലശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നവീകരണ പദ്ധതി സമയപരിധിക്കുള്ളില്‍ തീരുമോയെന്ന് സംശയം പ്രകടിപ്പിച്ച് ലോകബാങ്ക് സംഘം. ലോകബാങ്കിന്റെ വടക്കന്‍ മേഖലാ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. റോഡ് ടാറിങ് പ്രവൃത്തികളടക്കമുള്ള ജോലികള്‍ വളരെ വേഗതയിലും നിര്‍ദിഷ്ട സമയപരിധിക്ക് മുന്‍പും തീരുമെങ്കിലും കൂട്ടുപുഴ, ഇരിട്ടി, എരഞ്ഞോളി പാലങ്ങളുടെ നിര്‍മാണകാര്യത്തിലാണ് ലോകബാങ്ക് സംഘത്തിന് സംശയം. ഇതില്‍ ഇരിട്ടി പാലത്തിന്റെ പുതിയ പൈലിങ്ങും ഡിസൈനിങ്ങും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്നോട്ട് പോകുന്നതിനാല്‍ ബുദ്ധിമുട്ട് വരില്ലെന്നാണ് വിശദീകരണം. എന്നാല്‍ കര്‍ണാടകം നിര്‍മാണം തടസപ്പെടുത്തിയത് കൂട്ടുപുഴയുടെ പ്രതിസന്ധിക്കു കാരണമായത്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി കെ.എസ്.ടി.പി.യുടെയും കരാര്‍-കണ്‍സള്‍ട്ടന്‍സി കമ്പനികളുടെയും പ്രതിനിധികള്‍ മറുപടി നല്‍കി. പാലം പണി നടത്താനുള്ള അനുമതി ആദ്യം വാങ്ങാനും അതിര്‍ത്തി തര്‍ക്കങ്ങള്‍ സമയബന്ധിതമായി നടത്താനും സംഘം നിര്‍ദേശിച്ചു.16ന് ചീഫ് സെക്രട്ടറിയെ നേരില്‍കണ്ട് ഇക്കാര്യം ആവശ്യപ്പെടും.  നിര്‍മാണ പുരോഗതിക്കൊപ്പം പ്ലാന്റുകള്‍, തൊഴിലാളി ക്യാംപുകള്‍ എന്നീ സ്ഥിതിഗതികളും വിലയിരുത്തി. പാലം നിര്‍മാണം ഒഴികെയുള്ള പ്രവൃത്തികളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി.മെയ് 15ന് മുന്‍പ് തന്നെ ടാറിങ് ഏതാണ്ട് പൂര്‍ണമാകുമെന്നാണ് ബന്ധപ്പെട്ടവര്‍ ലോകബാങ്ക് സംഘത്തെ അറിയിച്ചിട്ടുള്ളത്. മട്ടന്നൂര്‍ കള്‍റോഡ്-വളവുപാറ റീച്ചില്‍ 52 ശതമാനവവും തലശേരി-കള്‍റോഡ് റീച്ചില്‍ 41 ശതമാനവും പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ടീം മേധാവി സജീവ് മഹോല്‍ക്കര്‍, പാലം നിര്‍മാണ വിദഗ്ധര്‍ കാര്‍ത്തിക് ഷാ, സോഷ്യോളജിസ്റ്റ് മൃദുല സിംഗ്, നിയമവിഭാഗം അസിസ്റ്റന്റ് ആബ എന്നിവര്‍ ലോകബാങ്കിന്റെ സംഘത്തിലുണ്ടായിരുന്നു.  കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഈഡിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ടീം ലീഡര്‍ ഹെഡ്ഗെയര്‍ തോമസ്, റസിഡന്റ് എന്‍ജിനീയര്‍ പി.എന്‍.ശശികുമാര്‍, ഡപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പ്രബിന്ധ്, കെഎസ്ടിപി കണ്ണൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ.ജയ, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ.വി.സതീശന്‍, കെ.ദിലീപന്‍, സോഷ്യോളജിസ്റ്റ് ജിജി എന്നിവരും സംഘത്തിനൊപ്പം എത്തി.  ...
 
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.