ജനകീയ കൂട്ടായ്മയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി സ്ഥലം കണ്ടെത്തിഇരിട്ടി: മുഴക്കുന്ന് പോലിസ് സ്റ്റേഷന് സ്വന്തം നിലയില്‍ കെട്ടിടം പണിയാനായി ജനകീയ കൂട്ടായ്മയില്‍ സ്ഥലം കണ്ടെത്തി.കാക്കയങ്ങാട് ടൗണിനടുത്ത് പുന്നാട് റോഡില്‍ പിടാങ്ങോട് ആണ് 30 സെന്റ് സ്ഥലം ജനകീയ സമിതി കണ്ടെത്തിയത്.  ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം 10 ലക്ഷം രൂപയ്ക്കാണ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി ജനകീയ സമിതിയുടെ നേതൃത്യത്തില്‍ കച്ചവടമുറപ്പിച്ച് അഡ്വന്‍സ് കൈമാറിയത്.6 മാസത്തിനകം മുഴുവന്‍ പണവും കൊടുത്തു തീര്‍ത്ത ശേഷം സ്ഥലം ജനകീയ സമിതിക്കു കൈമാറുമെന്നാണ് വ്യവസ്ഥ.സ്ഥലം വാങ്ങുന്നതിനായിജനകീയ സഹകരണത്തോടെ പണം സംഭാവനയായി കണ്ടെത്താനാണ് ജനകീയ സമിതി തീരുമാനിച്ചത.്ഒരു പോലിസ് സ്റ്റേഷനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ പണം ശേഖരിച്ച് സ്ഥലം കണ്ടെത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ.് ഒന്നര വര്‍ഷമായി കാക്കയങ്ങാട് പാല പുഴ റോഡില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴക്കുന്ന് പോലീസ് സ്റ്റേഷനു സ്വന്തം നിലയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി മുഴക്കുന്ന്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും രാഷ്ട്രീപാര്‍ട്ടി പ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയുംപങ്കാളിത്തത്തോടെ ജനകീയ സമിതി രൂപീകരിച്ചിരുന്നു.വ്യാപാരി വ്യവസായി ഹസ്സന്‍കോയ വിഭാഗം നേതാവ് ടി.എ സെബാസ്റ്റ്യന്‍ കണ്‍വീനറും പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ് ചെയര്‍മാനുമായഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോലിസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി സ്ഥലം കണ്ടെത്തിയത്. രണ്ട് വര്‍ഷം മുന്‍പ് യുഡിഎഫ് ഭരണത്തിലാണ് ഇരിട്ടി പോലിസ് സ്റ്റേഷന്‍ വിഭജിച്ച് തില്ലങ്കേരി, മുഴക്കുന്ന് റവന്യൂ വില്ലേജുകളെ ഉള്‍പ്പെടുത്തി കാക്കയങ്ങാട് ആസ്ഥാനമായി 2016 ജൂലൈ മാസം പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചത.് പോലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച്ജനകീയ സമിതി രൂപീകരിച്ച് സ്ഥലം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരൊന്നടങ്കംഏറ്റെടുക്കുകയായിരുന്നു. ജനകീയ സമിതി കണ്ടെത്തിയ സ്ഥലം ജില്ലാ പോലിസ് മേധാവിയുള്‍പ്പെടെ അടുത്ത ദിവസം സന്ദര്‍ശിക്കും. നാട്ടുകാര്‍ വിലകൊടുത്തു വാങ്ങിയ സ്ഥലം സര്‍ക്കാരിന് കൈമാറുന്ന മുറയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ഉടനടി കെട്ടിടം നിര്‍മ്മാണത്തിനുള്ള നീക്കമാരംഭിക്കാനുള്ള പ്രവര്‍ത്തനം ജനകീയമായി തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു


കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.