പിണറായി പെരുമ ഹ്രസ്വ ചിത്രം ദീപക് ധർമ്മടം പ്രകാശനം ചെയ്തു


പിണറായി : ഏപ്രിൽ 8 മുതൽ 14 വരെ പിണറായിൽ നടക്കുന്ന പിണറായി പെരുമ സർഗ്ഗോത്സവത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ ട്രെയിലറിന്റെ പ്രകാശനം കേരള മീഡിയ അക്കാദമി ഭരണ സമിതി അംഗവും പ്രശസ്ത  ദൃശ്യമാധ്യമ പ്രവർത്തകനുമായ   ദീപക് ധർമ്മടം നിർവ്വഹിച്ചു.

നമ്മുടെ നാടിന്റെ സാംസ്കാരിക കൂട്ടായ്മ ലോകത്തിനു മുന്നിൽ കാഴ്ചവെക്കേണ്ട സമയമാണിതെന്നും നാടിനെ അപകർത്തിപ്പെടുത്താൻ നടക്കുന്ന ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും ദീപക് ധർമ്മടം പറഞു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സിക്രട്ടറി കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ: കെ.ബാലൻ, കക്കോത്ത് രാജൻ, എന്നിവർ ആശംസകളർപ്പിച്ചു.കെ.പ്രേമൻ സ്വാഗതവും എ നിഖിൽ കുമാർ നന്ദിയു പറഞ്ഞു.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.