ലോക സൈക്കിൾ ഡേ ആയ എപ്രിൽ 19 ന് കൂത്തുപറമ്പ് ജനമൈത്രി പോലീസും JCI കൂത്തുപറമ്പും സംയുക്തമായി

ലോക സൈക്കിൾ ഡേ ആയ എപ്രിൽ 19 ന് കൂത്തുപറമ്പ് ജനമൈത്രി പോലീസും JCI കൂത്തുപറമ്പും സംയുക്തമായി "പീസ് ഈസ് പോസിബിൾ " എന്ന സന്ദേശം ഉയർത്തി പിടിച്ച്  ബൈസിക്കിൾ റാലി സംഘടിപ്പിച്ചു'. രാവിലെ 7.30 ന് കൂത്തുപറമ്പ ഐ ബി പരിസരത്തു നിന്ന് ആരംഭിച്ച്  തൊക്കിലങ്ങാടി വഴി കൂത്തുപറമ്പ മുൻസിപൽ ഗ്രൗണ്ടിൽ  സമാപിച്ചു. കൂത്തുപറമ്പ SI  നിഷിത്ത് കെ വി ഉത്ഘാടനം നിർവ്വഹിച്ചു. സൈക്കിളിൽ യാതകളിലൂടെ പ്രശസ്തനാവുകയും  ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ് ബുക്കിൽ ഇടം നേടുകയും ചെയ്ത ബൈജു കിഴാറയെ ആദരിക്കൽ ചടങ്ങും നടന്നു. തുടർന്ന് ബൈസിക്കിൾ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസരിച്ചു കൊണ്ട് റാലി ഫ്ലാഗ് ഒഫ് ചെയ്തു. ചടങ്ങിൽ JCl പ്രസിഡണ്ട് സു ധന്യ ദിപക് അധ്യക്ഷത വഹിച്ചു Jc ഷിമിൽ ,ഡോ ഷബാന ബീഗം എന്നിവർ സംസരിച്ചു.രഞ്ചൻ., അഖിൽ മുരിക്കോളി, ജിജേഷ് ,ഷിധിൻ ,അഷറഫ് ,പ്രകാശൻ എം.പി, വിജിലേഷ്, ദീപക് കുമാർ, ലിബിൻ, സജിത്ത് , ശ്രുതി, പ്രജേഷ് , സിദ്ധാർഥ് തുടങ്ങിയവർ പങ്കെടുത്തു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.