പ​യ്യ​ന്നൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കുത്തിത്തുറന്ന് ക​വ​ർ​ച്ച

പ​യ്യ​ന്നൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കുത്തിത്തുറന്ന് ക​വ​ർ​ച്ച

പ​യ്യ​ന്നൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ എ​ടാ​ട്ട് തൃ​ക്കൈ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​തുറ​ന്ന് പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൂ​ജാ​രി​യാ​ണ് ഭ​ണ്ഡാ​രം ത​ക​ർ​ത്ത നി​ലയി​ൽ ക​ണ്ട​ത്. ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​യും പു​റ​ത്തേ​യും ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്. ക്ഷേ​ത്ര കൗ​ണ്ട​റി​നക​ത്തെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്നും ര​ശീ​തു​ക​ളും ചി​ല്ല​റ നാ​ണ​യ​ങ്ങ​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ക​ണ്ണൂ​രി​ൽ​നി​ന്നും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​യ്യ​ന്നൂ​ർ എ​സ്ഐ കെ.​പി. ഷൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ടങ്ങി. ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ​മു​മ്പും ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ഴു​മ്മ​ലി​ലെ ക്ഷേ​ത്ര​ത്തി​ലേ​യും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വെ​ള്ളൂ​ർ കു​ട​ക്ക​ത്ത് കൊ​ട്ട​ണ​ച്ചേ​രി ക്ഷേ​ത്രത്തി​ലേ​യും ഭ​ണ്ഡാ​ര​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.