പരിയാരം മെഡിക്കല്‍ കോളേജില്‍ 23ന് കെയര്‍ടേക്കര്‍ ചാര്‍ജെടുക്കും...

പരിയാരം മെഡിക്കല്‍ കോളേജില്‍ 23ന് കെയര്‍ടേക്കര്‍ ചാര്‍ജെടുക്കും...

പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23 ന് ചാര്‍ജെടുക്കും.കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളും പ്രമുഖ ഭിഷഗ്വരനുമായ ഡോ.സി.രവീന്ദ്രന്‍, ഡോ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് ചുമതലയേല്‍ക്കുക.ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള നിലവിലുള്ള ഭരണസമിതി ഇല്ലാതാകും. കൂടാതെ എല്ലാ അനാവശ്യതസ്തികകളും റദ്ദാക്കപ്പെടും. നിലവിലുള്ള എല്ലാ ജീവനക്കാരേയും നിലനിര്‍ത്തുമെങ്കിലും താല്‍ക്കാലിക ജീവനക്കാരില്‍ ഭൂരിഭാഗത്തേയും ഒഴിവാക്കും.മെഡിക്കല്‍ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ കോപ്പി മെഡിക്കല്‍ കോളജ് എംഡി കെ.രവിക്ക് ലഭിച്ചു.  കെയര്‍ടേക്കര്‍ സമിതിക്കായിരിക്കും ആശുപത്രിയുടെ പൂര്‍ണഭരണ ചുമതല.കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി കഴിവ് തെളിയിച്ച ഡോ. സി.രവീന്ദ്രന്‍ മെഡിക്കല്‍ കോളജിന്റെ പ്രഥമ ഡയരക്ടറായി നിയമിതനായേക്കും. ഡോ.പ്രദീപ്കുമാറിന് ആശുപത്രിയുടെ ഭരണചുമതലയും ലഭിച്ചേക്കും.പുതിയ ഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പായി രോഗികള്‍ക്ക് എത്രമാത്രം സൗജന്യം ഏര്‍പ്പെടുത്താമെന്നതിനെകുറിച്ചും വിദ്യാര്‍ത്ഥികളുടെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും ഡോ.കെ.നാരായണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയെ നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.ഓര്‍ഡിനനന്‍സിന്‍മേലുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് നിയമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബില്ല് അവതരിപ്പിക്കുമ്പോള്‍ പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി പരിയാരം മാറും....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.