കുപ്പിവെള്ളത്തിന് ഇനി 12 രൂപ നല്‍കിയാല്‍ മതി; കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍

കണ്ണൂര്‍: കുപ്പി വെള്ളത്തിന് ഇരുപത് രൂപയില്‍ നിന്ന് 12 രൂപയാക്കി വില്‍പ്പന നടത്താന്‍ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.ബി.ഡബ്ല്യു.എ) തീരുമാനിച്ച സാഹചര്യത്തില്‍ നിലവില്‍ ഇരുപത് രൂപ എം.ആര്‍.പി വിലയുള്ള ബോട്ടിലുകള്‍ക്കും പുതുക്കിയ വിലമാത്രം ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.     വിലകുറയുന്നതുകൊണ്ട് വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗുണനിലവാരം സംബന്ധിച്ച് ബഹുരാഷ്ട്ര കുത്തകകളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഹിലാല്‍ മേത്തര്‍, താജുദ്ദീന്‍. പി.പി, എം.പി.അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.

 കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.