ഇരിട്ടി കോളിക്കടവ് പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.
ഇരിട്ടി:കോളിക്കടവ് പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു.കോളിക്കടവ് പട്ടാരത്തെ മാമൂട്ടില്‍ അശ്വിന്‍ ഷാജി ആണ് മരിച്ചത്.പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം.ശനിയാഴ്ച വൈകിട്ട് 5മണിയോടെ കോളിക്കടവ് പട്ടാരത്തെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് 17 കാരനായ മാമൂട്ടില്‍ അശ്വിന്‍ഷാജി പുഴയില്‍ മുങ്ങിമരിച്ചത്.വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ബെന്‍ഹില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.പട്ടാരത്തെ മാമൂട്ടില്‍ ഷാജി ഷീജ ദമ്പതികളുടെ മൂത്ത മകനാണ് .അലന്‍,അലീന എന്നിവര്‍ സഹോദരങ്ങളാണ്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയി


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.