ഡി.വൈ.എഫ്.ഐ പ്രവര്ത്തകൻ സുജിത്തിന്റെ മരണം;കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂർ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് സുജിത്തിന്റെ മരണം കൊലപാതകമെന്ന് തെളിയുന്നു. ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവ് ഹൃദയാഘാതംമൂലമാണ് മരിച്ചതെന്ന് കരുതിയിരുന്ന സംഭവത്തിന് രണ്ടര മാസത്തിനുശേഷം അപ്രതീക്ഷിത വഴിത്തിരിവ്.
കഴിഞ്ഞ ഫെബ്രുവരി നാലിന് മൂന്നുപെരിയയില്‍ ജോലിചെയ്യുന്നതിനിടെയാണ് ചെക്കിക്കുളത്തെ കൊയിലേരിയന്‍ സുജിത്ത് മരിച്ചത്. ഹൃദയാഘാതം മൂലമാണ് സുജിത് മരിച്ചതെന്നാണ് ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ യുവാവിനെ കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.
സുജിത്തിന്റെ രണ്ട് കണ്ണുകളിലും രക്തം കട്ടപിടിച്ചിരുന്നതായും നാവ് കടിച്ച് മുറിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി എട്ടോടെ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം പിറ്റേദിവസമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ശ്രീജിത്ത് മരിച്ച സ്ഥലത്തെത്തി പോലീസ് സീന്‍ മഹസര്‍ തയ്യാറാക്കുകയോ മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുകയോ ചെയ്തിട്ടില്ല.
പ്രാദേശിക സി.പി.എം നേതാവിന് സുജിത്തിനോട് ശത്രുത ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അദ്ദേഹമാണ് കൊലയ്ക്ക് പിന്നിലെന്നും മറ്റ് മൂന്നുപേര്‍ കൊലയ്ക്ക് കൂട്ടുനിന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ വിവരങ്ങളെല്ലാം പോലീസിനോട് പറഞ്ഞുവെങ്കിലും അന്വേഷണം നടത്താനോ കൊലപാതകികളെ അറസ്റ്റുചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല. പോലീസിനെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കാനാണ് പ്രാദേശിക സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവ്യക്തതകളുണ്ടെന്നും പോലീസ് പറയുന്നു.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.