അറവുശാല മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ മയ്യിൽ പോലീസ് പിടികൂടി
നാറാത്ത്: അറവുശാല മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ മയ്യിൽ പോലീസ് പിടികൂടി 4പേരെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇന്ന് പുലർച്ചെ 5 മണിയോടെ ആയിരുന്നു സംഭവം .ഇവർ മാലിന്യം നിക്ഷേപിക്കാൻ ഉപയോഗിച്ച 2 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു .മുഹമ്മദ് ഫയാസ് കീരിയാട് ,സി എച് .ഷമീം മാട്ടൂൽ ,റമീസ് കെ പുതിയതെരു ,ജുമൈസ് എം കെ പുതിയതെരു എന്നിവരെയാണ് ഐ പി സി 269പ്രകാരവും കേരള പോലീസ് ആക്ടിലെ 120E പ്രകാരം കേസെടുത്തത് ,കഴിഞ്ഞ 2 മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് നാറാത്ത് പഞ്ചായത്ത് പരിധിയിൽ നിന്ന് മയ്യിൽ പോലീസ് മാലിന്യ നിക്ഷേപകരെ പിടികൂടുന്നത് മയ്യിൽ എസ് ഐ.പി ബാബുമോൻ ,സീനിയർ സി പി ഒ ധനജ്ജയൻ ,സി പി ഒ സജേഷ് എന്നിവരാണ് പിന്തുടർന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടിയത് .പൊതുസ്ഥലത്തു ഇവർ നിക്ഷേപിച്ച മാലിന്യങ്ങൾ ഒക്കെത്തന്നെ ഇവരെ കൊണ്ട് നിർമാർജനം ചെയ്യിച്ചു
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.