ചന്ദന തടികളുമായി യുവാക്കള്‍ അറസ്റ്റില്‍...

ചന്ദന തടികളുമായി യുവാക്കള്‍ അറസ്റ്റില്‍...

മട്ടന്നൂര്‍: വീട്ടില്‍ സൂക്ഷിച്ച ചന്ദന തടികളുമായി യുവാക്കള്‍ അറസ്റ്റില്‍. നരയന്‍പാറ സ്വദേശി നൗഫല്‍ (26), സാലിഹ്(23) എന്നിവരെയാണ് മട്ടന്നൂര്‍ എസ്.ഐ ശിവന്‍ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്.     എസ്.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിനുള്ളില്‍ മുറിച്ച് ഒളിപ്പിച്ചു വച്ച നിലയില്‍ ചന്ദനത്തടികള്‍ കണ്ടെത്തിയത്. ഏകദേശം 25 കിലയോളം തൂക്കം വരുന്ന 3 കഷണങ്ങളാക്കിയ നിലയിലാണ് ചന്ദന തടികള്‍ സൂക്ഷിച്ചു വച്ചിരുന്നത്.    അഡീഷനല്‍ എസ്.ഐ സുധാകരന്‍, സീനിയര്‍ സി.പി.ഒ രാജീവന്‍, സി.പി.ഒ ഷിബുലാല്‍, അജയന്‍ വനിതാ പോലീസ് ഓഫീസറായ ഷിജി എന്നിവര്‍ ചേര്‍ന്നാന്ന് പ്രതികളെയും ചന്ദന തടികളും പിടികൂടിയത്....

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.