സൗജന്യ പരിശീലനവും തൊഴിലും; അപേക്ഷ ക്ഷണിച്ചു.സൗജന്യ പരിശീലനവും തൊഴിലും; അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ- ഗ്രാമീണ്‍ കൗശല്യയുടെ കീഴില്‍ ശ്രീകണ്ഠാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റം വര്‍ക്ക് സ്‌കില്‍സിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ മൂന്ന് മാസ കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.      ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പ് പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട പത്താംതരം മുതല്‍ വിദ്യാഭ്യാസ യോഗ്യതയും 18 നും 35 നും ഇടയില്‍ പ്രായമുളള ഗ്രാമപഞ്ചായത്ത് നിവാസികളായ യുവതി യുവാക്കള്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ 10 മുതല്‍ 12 വരെ രാവിലെ 10 മണിക്കും 5 നുമിടയില്‍  പരിശീലന സ്ഥാപനത്തില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  ഫോണ്‍: 9567587943,  9745220352

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.