കൊട്ടിയൂർ ഉത്സവം മാലിന്യമുക്തമാക്കാൻ പദ്ധതി

കൊട്ടിയൂർ ഉത്സവം മാലിന്യമുക്തമാക്കാൻ പദ്ധതി

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവം മാലിന്യമുക്തമാക്കാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം.നിർമലം ശുചിത്വപദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷത്തെ വൈശാഖോത്സവം സമ്പൂർണ്ണ മാലിന്യമുക്തമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്.ഉത്സവനഗരിയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് സ്ഥലം ലേലത്തിന് നൽകുമ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.
പേരാവൂർ ബ്ലോക്കിന് കീഴിലെ മുഴുവൻ പഞ്ചായത്തുകളിലും ഇതിനായി പ്രത്യേകം യോഗം ചേർന്ന് പ്രചരണം നടത്തും.മെയ് അവസാനവാരം ജനപ്രതിനിധികൾ,വ്യാപാരിനേതാക് എന്നിവരെ ഉൾപ്പെടുത്തി ശുചിത്വ സന്ദേശ വിളംബര ജാഥ നടത്തും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വി.ഷാജി പദ്ധതി വിശദീകരിച്ചു.നിഷാ ബാലകൃഷ്ണൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി ജോയി,മൈഥിലി രമണൻ,സെലിൻ മാണി,ബി.ഡി.ഒ.എസ്.ശംഭു തുടങ്ങിയവർ സംസാറിച്ചു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.