പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫിയുമായി കേരളത്തിന്റെ ചുണക്കുട്ടൻമാർ

ഷൂട്ടൗട്ടിൽ ബംഗാളിനെ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഇത് സന്തോഷത്തിന്റെ ആറാം കിരീടം . കാൽപന്തിന്റെ തട്ടകത്തിൽ പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫിയുമായി കേരളത്തിന്റെ ചുണക്കുട്ടൻമാർ ഉയിർത്തെഴുന്നേറ്റു. ഈസ്റ്റർ ദിനത്തിൽ മലയാളികൾക്കു കേരളത്തിന്റെ സമ്മാനം.

കളിയുടെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിലായിരുന്നു. കളിയുടെ തുടക്കം മുതൽ ബംഗാൾ ആക്രമിച്ചു തന്നെയാണ് കളിച്ചത്. എന്നാൽ ലീഡ് നേടാനുള്ള ഭാഗ്യം കേരളത്തിനായിരുന്നു. ആദ്യ പകുതിയിൽ എം.എസ്. ജിതിനാണ് കേരളത്തിന് ലീഡ് നേടിക്കൊടുത്തത്. പത്തൊൻപതാം മിനിറ്റിലായിരുന്നു ആ ഗോൾ. കൗണ്ടർ അറ്റാക്കിലൂടെ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്നും കുതിച്ച ജിതിന്റെ നീക്കം പാളിയില്ല. കേരളം മുന്നിൽ

39–ാം മിനിറ്റിൽ ബംഗാൾ താരങ്ങളെ മറികടന്ന് വി.കെ. അഫ്ദാൽ ബംഗാൾ ഗോൾ മുഖത്ത് ഭീതിവിതച്ചു. പക്ഷേ, വേഗം കുറഞ്ഞ ഷോട്ട് ഗോൾ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്ക്. ബംഗാളിന് ആദ്യ പകുതിയിൽ സുവർണവസരം ലഭിച്ചെങ്കിലും പക്ഷെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

ഗോൾ മടക്കാൻ ബംഗാൾ കിണഞ്ഞു പരിശ്രമിച്ചു. തിർതങ്കർ സർക്കാർ മികച്ച ഫോമിലായിരുന്നെങ്കിലും ഗോൾ മാത്രം അന്യം നിന്നു. പല ഷോട്ടുകളും ബാറിനു മീതെക്കൂടി പാഞ്ഞു. ഇതിനിടെ കേരളത്തിനു ലീഡ് ഉയർത്താനുള്ള അവസരം നഷ്ടമായി. 46 ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ജിതിൻ അവസരം പാഴാക്കി. 69ാം മിനിറ്റിൽ ബംഗാളിന്റെ അധ്വാനത്തിനു ഫലം കണ്ടു. ജിതൻ മുർമുവിലൂടെ ബംഗാളിനു സമനില ഗോൾ. രാജൻ മർമന്റെ ക്രോസ് മനോരഹരമായി ജിതൻ വലയിലെത്തിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.