കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായം കോണ്‍ഗ്രസ്സിനില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ക്കിളി സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന അഭിപ്രായം കോണ്‍ഗ്രസ്സിനില്ലെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. ബിജെപി പിന്തുണ കൊണ്ട് സമരത്തിന് കാര്യമായി നേട്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ ഇനിയും യുഡിഎഫ് പിന്തുണയ്ക്കുമെന്നും ബൈപ്പാസിന്റെ അലൈന്‍മെന്റിനെ കുറിച്ചുള്ള യുഡിഎഫ് തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

അതേസമയം, കീഴാറ്റൂര്‍ സമരത്തെ പിന്തുണയ്ക്കുമെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത മാസം 18ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ജനകീയ സമരത്തെ അടിച്ചമര്‍ത്തിയാല്‍ പിണറായിക്ക് ബുദ്ധദേവ് ഭട്ടാചാര്യയുടെ അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.