കായിക മേളയ്ക്ക് തുടക്കമായി

കായിക മേളയ്ക്ക് തുടക്കമായി

മെയ് 1 ലോക തൊഴിലാളി ദിന ആഘോഷങ്ങളുടെ ഭാഗമായി CITU ഇരിട്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കായിക മേളക്ക് തുടക്കമായി കോളിക്കടവ്, തന്തോട് വള്ള്യാട് എന്നിവിടങ്ങളിലായി 3 ദിവസം നീണ്ടു നിൽക്കുന്ന മത്സര പരിപാടികളാണ് നടത്തപ്പെടുന്നത് സംഘടിത, അസംഘടിതമേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് വിവിധ കായിക മത്സര പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത് ഉദ്ഘാടന ദിവസം കോളി കടവിൽ വടംവലി, ഷട്ടിൽ എന്നീ മത്സര ഇനങ്ങളാണ് നടന്നത്.പരിപാടികൾ പായം പഞ്ചായത്ത് പ്രസിഡണ്ട് എൻ.അശോകൻ ഉദ്ഘാടനം ചെയ്തു.CITU ഏരിയ പ്രസിഡണ്ട് വൈ. വൈ. മത്തായി അദ്യക്ഷനായി CPM പായം ലോക്കൽ സെക്രട്ടറി അഡ്വ എം വിനോദ് കുമാർ ടീമുകളെ പരിചയപ്പെട്ടു. CITU നേതാക്കളായ എ.കെ.രവി, കെ.ബി ഉത്തമൻ ,സി.ജി.നാരായണൻ, ഇ.എസ്.സത്യൻ, പി.എം മനോജ്, പി.യു.ചാക്കോച്ചൻ, പി.പ്രകാശൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ ബാബു കാറ്റാടി സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘാടക സമിതി ചെയർമാൻ വി.കെ.പ്രേമരാജൻ നന്ദി പറഞ്ഞു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.