ബി.ജെ.പി പ്രാദേശിക നേതാവിനെ വെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ


എടക്കാട് : ബി.ജെ.പി പ്രാദേശിക നേതാവിനെ വെട്ടിയ കേസിൽ  ഒരാൾ കൂടി അറസ്റ്റിലായി. മുഴപ്പിലങ്ങാട് പച്ചക്കരയിൽ നബീസാസിൽ ആരിഫിന്റെ മകൻ റിഷു എന്ന മുഹമ്മദ് റിഷാൻ (22) ആണ് അറസ്റ്റിലായത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളി റോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറും ബി.ജെ.പി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമായ  സന്തോഷിനെ
വെട്ടിയ കേസിലെ രണ്ടാമത്തെ പ്രതിയെയാണ്  എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.  മാർച്ച് 12 ന് രാത്രി ഒമ്പത് മണിയോടെ ഓട്ടോ ഡ്രൈവറായ  സന്തോഷ് ഓട്ടോറിക്ഷയും പാർക്ക് ചെയ്ത് വീട്ടിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന സമയത്താണ് ആക്രമണത്തിന് ഇരയായത്. ഇതേ കേസിൽ രണ്ടു ദിവസം മുമ്പ് എടക്കാട് സ്വദേശിയായ വിഷ്‌ണു ചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൊത്തം ആറു പ്രതികളാണ്. കൂട്ടുപ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും എസ്.ഐ മഹേഷ് കണ്ടമ്പത്ത് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.