മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് നിര്യാതയായി...

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് നിര്യാതയായി...

കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മാതാവ് പാര്‍വ്വതി അമ്മ (99) നിര്യാതയായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.  കഴിഞ്ഞ മാസം അവസാനത്തോടെയാണ് മന്ത്രിയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഫക്കെട്ടും ആസ്ത്മയും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയില്‍ പ്രവേശിച്ച അമ്മയെ പരിചരിക്കാന്‍ ശനിയാഴ്ചത്തെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രി വിട്ടുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്നു മുഴുവന്‍ ആശുപത്രിയില്‍ നില്‍ക്കാനായിരുന്നു മന്ത്രിയുടെ തീരുമാനം. എങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു..


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.