പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സിന് മന്ത്രി സഭ അംഗീകാരം നല്കി. നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകള്‍ ഈ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കും. കൊച്ചി സഹകരണ ആശുപത്രിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇവ യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇവയുടെ ആസ്തി ബാധ്യതകള്‍ നിര്ണയിക്കുന്നതിനുണ്ടായ കാലതാമസമാണ് തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിച്ചത്.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളജ് ഇതു വരെ സ്വാശ്രയ കോളേജെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്ന ശേഷം മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ ദൈനംദിന കാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ടുപോവുകയായിരുന്നു. കോളേജ് വന്‍ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നേരെത്ത കോളജില്‍ ഫീസ് കുറയ്ക്കുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.